കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Tuesday, 8 May 2012

Athiru Kaakkum - Kaavaalam Narayana Panikkar [അതിരു കാക്കും - കാവാലം നാരയണ പണിക്കർ]


അതിരു കാക്കും


അതിരു കാക്കും മലയങ്ങു തുടുത്തേ തുടുത്തേ തകതകതാ

അങ്ങു കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില തറയിലെ

പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,

ചതിച്ചേ തകതകതാ

മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ(2)

കാറ്റിന്റെ ഉലച്ചില്ലില്‍ ഒരു വള്ളിക്കുരുക്കില്‍ ഉരലൊന്നു മുറുകി,തടിയൊന്നു ഞെരുങ്ങി

ജീവന്‍ ഞരങ്ങി,തക തക താ...

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ