കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Pranayam - Madhusoodanan Nair [പ്രണയം - മധുസൂദനൻ നായർ]

പ്രണയം


പ്രണയം അനാദിയാം അഗ്നിനാളം 
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന പുണ്യം
പ്രണയം...

തമസ്സിനെ പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം... 

ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ