കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Sunday 22 April 2012

Seethaayanam - Madhusoodanan Nair [സീതായനം - മധുസൂദനൻ നായർ]


സീതായനം

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇടറുന്ന നിലാവിന്‍ ചന്ദനം
എരിയുന്നു നിന്നുടെ മുന്നില്‍
ഇഴപൊട്ടി പിടയും കാറ്റല
കരയുന്നു നിന്നുടല്‍ ചുറ്റി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ഇരതേടും ദാഹശരത്താല്‍
ഇണ വീണതു കണ്ടൊരു കോകം
കുരല്‍പ്പൊട്ടി കരയേ കരളില്‍
തടപൊട്ടി മുന്‍പെന്‍ ശോകം

ഇണ ദൂരെയെറിഞ്ഞൊരു പെണ്ണിന്‍
വനരോദന ഗംഗയില്‍ നിന്നും
ഒരു രാമായണശിഖിയായി
ഉറപൊട്ടി പിന്നെന്‍ ഹൃദയം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

എവിടെ നിന്‍ ഇന്ദ്രന്‍
കാര്‍മുഖം എവിടെ
മുകില്‍ ദുന്ദുഭിയെവിടെ
മായൂരച്ചിറകായാടിയ
മണിവര്‍ണ്ണപ്പീലികളെവിടെ

സീരായും ജതികള്‍ പാടിയ
സീതാതനയന്മാരെവിടെ
സോമാമൃതമൊഴുകിയ സാത്വിക
സാമസ്വര വേദികളെവിടെ

ഹലനഖരത്തളിരാല്‍ മാറില്‍
ഹര്‍ഷശ്രുതി പുത്രരൊഴുക്കെ
നിര്‍വൃതിയുടെ സുശ്രുതകാവ്യ
പ്പൊരുളരുളിയ പൂവുകളെവിടെ

ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ
ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ

വനനന്ദനമേനി വളര്‍ത്തിയ
തരുയൌവ്വനസൌഭഗമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍കൂട്ടിയ കേളികളെവിടേ

വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍പൂട്ടിയ കേളികളെവിടേ
വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ

ഗന്ധവ നീ പൃഥ്വി നീയാണെന്‍
തനുവും ജീവനും അറിവേന്‍
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു
ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു

എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു
എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു!

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ